Friday, 3 March 2017

Aptitude Test - 02

1. ഒരു  വർഷത്തെ സെപ്തംബർ 15 യാം തീയതി  ശനിയാഴ്ചയാണ് . എന്നാൽ  ആ വർഷത്തെ  ആഗസ്റ്റ് 15 യാം തീയതി  ഏതു  ദിവസം  ആയിരിക്കും ?
(A) ഞായർ    (B) വെള്ളി        (C) ശനി        (D) ബുധൻ

2. 6. 28 ÷ 0.002 =
(A) 3140            (B) 314                  (C) 31.4              (D) 3.14

3. രണ്ടു  സംഖ്യകളുടെ  തുക  91. അവയുടെ  വ്യത്യാസം  13  ആയാൽ  അവയിൽ  ചെറിയ  സംഖ്യ  ഏത് ?
(A) 26                (B) 39                    (C)49                  (D) 52

4. 200 രൂപ  വിലയുള്ള ഒരു  വസ്തു  220 രൂപയ്ക്കു  വിറ്റാൽ ലാഭം  എത്ര  ശതമാനം ?
(A) 20               (B) 10                      (C) 40                (D) 5

5. 12 നെ  8 കൊണ്ട്  ഗുണിച്ചു  ഫലത്തെ  6 കൊണ്ട്  ഹരിച്ചാൽ  എത്ര ?
(A) 16              (B) 20                       (C) 19                 (D) 18

6. ഒരു  കമ്പനിയിലെ  24  ജോലിക്കാരുടെ  ശരാശരി  വയസ്  35 യാണ് . മാനേജരുടെ  വയസു  കൂടി  ഉൾപെടുത്തിയപ്പോൾ  ശരാശരി വയസ്  ഒന്നു വർധിച്ചു . എങ്കിൽ  മാനേജരുടെ  വയസ്  എത്ര ?
(A) 36              (B) 40                      (C) 37.5                (D) 60

7. സ്വർണത്തിന്  വർഷം തോറും 10% എന്ന  തോതിൽ  മാത്രം  വില  വർധിക്കുന്നു . ഇപ്പോഴത്തെ  വില  20,000 രൂപ  എങ്കിൽ  2  വർഷത്തിനുശേഷം  എത്ര  രൂപ ആകും ?
(A) 24,000       (B) 24,020              (C) 24,200            (D) 22,000

8. MPOEPO എന്നത്  LONDON എന്ന്  സൂചിപ്പിക്കാമെങ്കിൽ  NPTDPX എന്നത്  എങ്ങനെ  സൂചിപ്പിക്കാം ?
(A) MOSCOW    (B) MASCOW     (C) AMOSCOW         (D) MOSEOW

9. താഴെ  കൊടുത്തിരിക്കുന്നവയിൽ  നിന്ന്  ആൺകുട്ടിയുടെ പേര് അല്ലാത്തത്  ഏതെന്ന്  അക്ഷരം  ക്രമീകരിച്ചു  കണ്ടുപിടിക്കുക
(A) TEBORR        (B) TENNBICD    (C) LAWMILI         (D) SEVUN

10. 25 + 58 = 2558; 43 + 57 = 4537 ആണെങ്കിൽ  75 + 28 =
(A) 5728                (B) 7582              (C) 7528                  (D) 7258

Thursday, 2 March 2017

Aptitude Test - 01

1. Aയിൽ നിന്നും B യിലേക്ക് ഒരാൾ മണിക്കൂറിൽ 40 കി .മീ . വേഗത്തിലും തിരിച്ചു 60  കി .മീ . വേഗത്തിലും യാത്ര ചെയ്തു . A മുതൽ B വരെയുള്ള അകലം 120 കി .മീ .  എങ്കിൽ ശരാശരി അയാളുടെ വേഗത എന്ത് ?
(A)   32 കി .മീ .      (B) 60 കി .മീ .       (C)   48  കി .മീ .      (D) 55 കി .മീ .

2. 3, 15, 35, 63 എന്ന സംഖ്യാ ശ്രേണിയിലെ  അടുത്ത സംഖ്യ ഏത് ?
(A) 99          (B) 98           (C) 97           (D) 95

3. 80 ൻറെ 25 % = ________ ൻറെ 4  %
(A) 500         (B) 400         (C) 200         (D) 300

4. ഒരു സംഖ്യ യുടെ  1/5 ഭാഗത്തിൽ നിന്നും 1/6 ഭാഗം കുറച്ചാൽ 30 കിട്ടും. സംഖ്യ  ഏത്?
(A) 180           (B) 150           (C) 900          (D) 30

5. ഒരു ചതുരത്തിൻ്റെ നീളവും വീതിയും 5:3 എന്ന അംശബന്ധത്തിലാണ്. നീളം  40 മീറ്ററായാൽ വീതി എത്ര?
(A) 24             (B) 20          (C) 32          (D) 15  

6. 18 ആൾക്കാർ 18 ദിവസം കൊണ്ട് ചെയ്യുന്ന ഒരു ജോലി 6 ആൾക്കാർ എത്ര  ദിവസം  കൊണ്ട് ചെയ്യും ?
(A) 36           (B) 54          (C) 50          (D) 18

7. ക്ലോക്കിലെ  സമയം  9.20  ആണ്. ഒരു  കണ്ണാടിയിൽ  അതിൻ്റെ  പ്രതിബിംബം  കാണിക്കുന്ന  സമയം  എത്ര ?
(A) 2.40         (B) 3.50        (C) 11.30         (D) 6.20

8. ½ x2 – 2x+4 = 2 ൽ  x ൻ്റെ  വില  എത്ര ?

(A) 1           (B) 2            (C) 3            (D) 4

9. അക്ഷരശ്രേണിയിൽ  വിട്ടുപോയത്  പൂരിപ്പിക്കുക
E,H,L,O,S,........
(A) W          (B) V          (C) U          (D) X

10. കൂട്ടത്തിൽ  ബന്ധമില്ലാത്ത  സംഖ്യ  കണ്ടെത്തുക :

(A) 25       (B) 625       (C) 425       (D) 225